ചോമ്പാല: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് ചേരുന്നതിന്റെ ഭാഗമായി ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ നിർവഹിച്ചു. എം.പി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, പി. ശ്രീധരൻ, എൻ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. ഗോവിന്ദൻ, ടി.എ. മിഥുൻ, ശാന്ത കോപ്പാംകണ്ടി, ബാബു വി.പി., വസന്തൻ പൊന്നംകണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
