സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത് ഉയർന്ന താപനില

news image
Sep 11, 2026, 8:28 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഇന്ന് 4.7 °C അധികമാണ് താപനില ഉയർന്നത്. കോട്ടയത്ത് സാധാരണയെക്കാൾ 4.2 °C അധികം താപനില ഉയർന്നു. 35 °C സെൽഷ്യസാണ് പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത്. സാധാരണയെക്കാൾ 3.3°C കൂടി പുനലൂരിൽ ഇന്ന് 35.2°C ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe