പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

news image
Sep 14, 2026, 2:56 am GMT+0000 payyolionline.in

തിരുവനന്തപുരം: പവർകട്ട് പ്രതിസന്ധി ഒഴിവാക്കാൻ കടുത്ത നടപടിയുമായി സർക്കാർ. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരത്തിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ​ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe