പയ്യോളി: യുഡിഎഫ് സർക്കാറിന്റെ കേരളത്തെ ഇരുട്ടിലാക്കിയ നടപടിക്കെതിരെ പയ്യോളി KSEB ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ശ്രീഹരി മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സ്മിനുരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ചെറുകുന്നുമ്മൽ ബാബു നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ റാണ പ്രതാപ്, കെ.എം. ശ്രീധരൻ, എസ്.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിരയിൽ ഗോപാലൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സ്നേഹ അനീഷ്, സംസ്ഥാന കൗൺസിൽ പ്രത്യേക ക്ഷണിതാവ് ടി.കെ. പപ്പൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
