തുറയൂർ: കുലുപ്പ എ.എൽ.പി സ്കൂളിലെ കൊച്ചു കർഷകർ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ സമൃദ്ധമായ വിളവെടുപ്പ്. പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ച് വിദ്യാർത്ഥികളുടെ നേരിട്ടുള്ള പരിചരണത്തിലാണ് പൂകൃഷി വിജയകരമായി പൂർത്തിയാക്കിയത്.
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തുറയൂർ കൃഷിവകുപ്പ് ഓഫീസർ ഒ. മാളവിക നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഹഫ്സിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിന്മ്യ സി. സ്വാഗതം ആശംസിച്ചു.
