വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വടകര ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

വടകര അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാർ കെ.എമ്മിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രജീഷ് ടി.പി, ഫയർ ഓഫീസർമാരായ സഹീർ പി.എം, സരുൺ ലാൽ എ.കെ, ഷിജു ടി.പി, അക്ഷയ് വി.കെ, ജയകൃഷ്ണൻ ജെ, ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സുബൈർ കെ, അനിത്ത് കെ.വി, ഹോം ഗാർഡ് ബിനീഷ് എ.ടി, ട്രെയിനികളായ പി. രജീഷ്, സി.എസ്. ശരത്ത്, ജി.വി. അഭിമന്യു എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

