ലഹരിമുക്ത പ്രചാരണം: തൂഫാൻ 2.0 മൂടാടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം

news image
Sep 28, 2026, 12:40 pm GMT+0000 payyolionline.in

മൂടാടി: ലഹരിമുക്ത സമൂഹം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘തൂഫാൻ 2.0’ പരിപാടിയുടെ മൂടാടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. തൂഫാൻ പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജ്ന പിരിശത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി എസ്.ഐ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ മുന്നണിയിൽ പ്രവർത്തിക്കുന്ന ‘തൂഫാൻ വാരിയേഴ്‌സിനുള്ള’ ബാഡ്ജ് വിതരണവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവാനി എ.വി., ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സത്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, കെ.പി. കരീം, എൻ.എസ്.എസ്. കോർഡിനേറ്റർമാർ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. സുധീഷ് സ്വാഗതവും എച്ച്.ഐ. പവിത്രൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe