പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

news image
Sep 29, 2026, 7:52 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഡിസംബർ 20 മുതൽ 27 വരെ നടക്കുന്ന വൈകുണ്ഠ ഏകാദശി മഹോത്സവ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ടി. പി. നാണു അധ്യക്ഷത വഹിച്ചു. കെ. വി. ചന്ദ്രൻ സ്വാഗതവും ടി. സത്യനാഥൻ നന്ദിയും പറഞ്ഞു.

ഉത്സവാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. ടി. പി. നാണു, കെ. വി. ചന്ദ്രൻ, ടി. സത്യനാഥൻ, പി. എം. ഹരിദാസൻ, എം. സി. വിജയൻ, എ. വി. സുന്ദരൻ, സി. കെ. സദാനന്ദൻ, പി. ആനന്ദൻ, എ. വി. ധർമരാജ്, ടി. രാമകൃഷ്ണൻ, എം. സി. ഗിരീശൻ, കെ. വി. സുമിത്ത്, ഇ. സി. ഉത്തമൻ, ടി. പി. പവിത്രൻ, വിഷ്ണുദാസ് കെ. വി, അജീഷ് കെ. വി. എന്നിവരാണ് വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe