വാഹനാപകടത്തിൽ മരണം: നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം

news image
Sep 30, 2026, 11:56 am GMT+0000 payyolionline.in

കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം. കോട്ടയം എംഎസിടി(മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ) കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നൽകേണ്ടത്. സുധിയുടെ ഭാര്യ, രണ്ടുമക്കൾ, അമ്മ എന്നിവരാണ് അവകാശികൾ.

1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.
2023 ജൂണിൽ തൃശ്ശൂർ കയ്പമം​ഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടൻ കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe