ബാലഭാസ്കറിൻറെ അപകട മരണം; സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി, അന്വേഷണം പുതിയ ഉദ്യോഗസ്ഥനെ ഏൽപ്പിക്കാൻ ഉത്തരവ്

news image
Oct 10, 2026, 3:57 am GMT+0000 payyolionline.in

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിൻറെ അപകട മരണത്തിലെ സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കുറഞ്ഞത് അഡിഷണൽ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുമാണ് കോടതി ഉത്തരവ്. രണ്ടാമതും തുടരന്വേഷണം വേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തതിലും ബ്രെയിൻ മാപ്പിങ്, നുണ പരിശോധന എന്നിവ നടത്താത്തതിലും സിബിഐയേയും കോടതി രൂക്ഷമായി വിമർശിച്ചു.

ഹൈക്കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദമായ സാഹചര്യങ്ങൾ പരിശോധിച്ചില്ലെന്ന് വിമർശനം. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നും ഹൈക്കോടതി വിമർശിച്ചു. അന്വേഷണത്തിന് താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നും സംശയമുള്ള സാക്ഷികളുടെ മൊഴികൾ അതേപടി സ്വീകരിച്ചെന്നും കോടതി കുറ്റപ്പെടുത്തി. ബ്രെയിൻ മാപ്പിങ്, നുണ പരിശോധന എന്നിവ നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ബാലഭാസ്ക്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. 2019 സെപ്തംബർ 25ന് നടന്ന അപകടം അസൂത്രിതമല്ലെന്നും ഡ്രൈവർ അർജ്ജുൻ അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതുകൊണ്ടാണെന്നാണ് സിബിഐ റിപ്പോർട്ട്. എന്നാൽ സ്വർണ കടത്ത് കേസിൽ പ്രതികളായ ബാലഭാസ്കറിൻറെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉൾപ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിൻറെ രക്ഷിതാക്കളുടെ വാദം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe