കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ മേൽപ്പന്തൽ സമർപ്പണവും പുത്തരി വെള്ളാട്ടും 

news image
Oct 23, 2026, 3:31 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മേൽപ്പന്തലിന്റെയും ക്ഷേത്ര കവാടത്തിന്റെയും സമർപ്പണ കർമ്മം ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 4. 30ന് നടക്കും. തന്ത്രി തരണനല്ലൂർ തെക്കിനിയെടുത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് സമർപ്പണ കർമ്മം നിർവഹിക്കും. കൊളത്തൂർ അദ്വൈ ആശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ട് ഉത്സവം നവംബർ ഒന്നിന് വൈകിട്ട് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe