പയ്യോളി നഗരസഭയിൽ ശുചീകരണ തൊഴിലാളികൾക്കായി പരിശീലനം നൽകി

news image
Nov 5, 2026, 4:43 am GMT+0000 payyolionline.in

പയ്യോളി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി പയ്യോളി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കായി നൈപുണ്യ വികസന, ആരോഗ്യ-തൊഴിൽ സുരക്ഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. പരിശീലന പരിപാടി നഗരസഭാ ചെയർപേഴ്‌സൺ സാഹിറ എൻ. ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി. സിന്ധു സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി. ഫാത്തിമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹൈറുന്നിസ പി.എം, കൗൺസിലർ നസീമ വി.പി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രാജേന്ദ്രൻ ടി. എന്നിവർ സംസാരിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. പ്രജീഷ് കുമാർ, കെ.എസ്.ഡബ്ല്യു.എം.പി. ടി.എസ്.സി. സോഷ്യൽ എക്‌സ്‌പെർട്ട് ശ്രീജിത്ത് ടി.എം, അസോസിയേറ്റ് എസ്.ഡബ്ല്യു.എം. എക്‌സ്‌പെർട്ട് ശ്യാം പ്രസാദ് ടി. എന്നിവർ ക്ലാസുകൾ നയിച്ചു. പി.ഐ.യു. എഞ്ചിനീയർ ആനന്ദ് പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe