കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം; ദൃശ്യങ്ങൾ പുറത്തായതോടെ പ്രതികളെ പോലീസിന് കൈമാറി

news image
Nov 21, 2026, 8:06 am GMT+0000 payyolionline.in

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന ബസിനുള്ളിലായിരുന്നു സംഭവം. മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു സംഘം ബസിനുള്ളിൽ ഇരുന്ന് മദ്യപിച്ചത്.

​ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഉടൻതന്നെ കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ ആദ്യഘട്ടത്തിൽ കണ്ടക്ടർ ഇത് ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. തുടർന്ന് ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ ബസ് പന്തളത്ത് എത്തിയപ്പോൾ മദ്യപിച്ച സംഘത്തെ പോലീസിന് കൈമാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe