പുതുപ്പണം: തണൽ സ്പെഷ്യൽ സ്കൂൾ മണിയൂരിന്റെ ആഭിമുഖ്യത്തിൽ പുതുപ്പണം ചെട്ടിയാത്ത് യു.പി. സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തണൽ മണിയൂർ ചെയർമാൻ കെ.പി. അമ്മത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. അപർണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ തെറാപ്പി സേവനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കി. ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, എജുക്കേഷണൽ പ്രോഗ്രാം, സ്പെഷ്യൽ എജുക്കേഷൻ, വൊക്കേഷണൽ ട്രെയിനിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ചടങ്ങിൽ കെ.കെ. നാരായണൻ മാസ്റ്റർ, എം. ഗോപി, കെ.ടി. അബ്ദുൽ ഹമീദ്, ആർ.പി. ഷാജി എന്നിവർ സംസാരിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികൾക്കായി തണൽ സ്പെഷ്യൽ സ്കൂൾ മണിയൂർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
Nov 21, 2026, 1:53 pm GMT+0000
payyolionline.in
ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ
മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് വൃക്കരോഗം ബാധ ..
