ഒരു ലക്ഷത്തിലും താഴ്ന്ന് ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ട്വിസ്റ്റ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1080 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 92800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 135 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11600 രൂപയുമായി. സംസ്ഥാനത്ത് വെറും അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840 രൂപയായിരുന്നു. നവംബർ 5ന് ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയായിരുന്നെങ്കിൽ ഇന്ന് പിന്നീട് അത് ഇടിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ 92000 രൂപയിലേക്കെത്തുകയായിരുന്നു.
ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വർണവിലയിൽ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.
