ചിങ്ങപുരം: അശരണർക്ക് കൈത്താങ്ങായി സി കെജിയിലെ എൻ എസ് എസ് യൂണിറ്റ് വീണ്ടും മാതൃകയാവുന്നു. ഇത്തവണ നന്തി ആശാ നികേതൻ (എഫ് എം ആർ) സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുകയും ഭക്ഷണത്തിന് ആവശ്യമായ സാധന സാമഗ്രികൾ കൈമാറുകയും ചെയ്തു.
” ഒപ്പം ചേരാം ” എന്ന പദ്ധതിയുടെ ഭാഗമായാണ് വളണ്ടിയേഴ്സ് ആശ നികേതനിൽ എത്തിയത്. പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, ദേവദർശ്, അഭിരാമി എന്നിവർക്കൊപ്പം പ്ലസ് വൺ പ്ലസ് ടു വളണ്ടിയേഴ്സും പങ്കെടുത്തു.
