പയ്യോളി: യുവജനങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്നതിനുമായി പ്രവർത്തിക്കുന്ന ജെസിഐ പയ്യോളി ടൗണിന്റെ 22-ാമത് സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വൈകുന്നേരം 6 മണിക്ക് അകലാപ്പുഴ കായൽ കഫേയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും. ചടങ്ങിൽ ജെസിഐ പയ്യോളി ടൗണിന്റെ പുതിയ പ്രസിഡന്റായി ജെ.എഫ്.എം നിധിൻ ഡി.എം ഔദ്യോഗികമായി സ്ഥാനമേൽക്കും. നിലവിലെ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെയിൽ നിന്നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ജെസിഐ മുൻ ദേശീയ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ അഡ്വ. വാമൻകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും. നിയുക്ത സോൺ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ഗോപകുമാർ കെ.വി വിശിഷ്ടാതിഥിയാകും. സോൺ-21 പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി മുഖ്യപ്രഭാഷണം നടത്തും. സോൺ വൈസ് പ്രസിഡന്റ് ജെ.എഫ്.എ ശ്രുതി കൃഷ്ണ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ജെസിഐ പയ്യോളി ടൗൺ പുരസ്കാരങ്ങൾ നൽകി ആദരിക്കും:
• ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ് പേഴ്സൺ അവാർഡ്: മുഹമ്മദ് ഷാജൻ (നെക്സ്റ്റ്-ജി ഡിജിറ്റൽ ഹബ്, പയ്യോളി)
• സല്യൂട്ട് ദ സൈലന്റ് വർക്കർ അവാർഡ്: ഹർഷാദ് ഇ.സി (ടി.ഡി.ആർ.എഫ് വളണ്ടിയർ)
• കമൽ പത്ര അവാർഡ്: ജിതേഷ് കുമാർ (മാനേജിംഗ് പാർട്ണർ, ആയുർമന്ത്ര ആയുർകെയർ)
• പ്രത്യേക ആദരവ്: സംസ്ഥാന സ്കൂൾ കായികമേളയിൽ 100/200 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയ ഫസൽ മുഹമ്മദിനുള്ള ആദരവും ചടങ്ങിൽ നടക്കും.
പുതിയ ഭരണസമിതിയുടെ ഭാരവാഹികളായി നിയുക്ത സെക്രട്ടറി ജെ.സി വിഷ്ണുദാസ് കെ.വി, നിയുക്ത ട്രഷറർ ജെ.സി ഷിബു കെ.സി എന്നിവരും ചടങ്ങിൽ ചുമതലയേൽക്കും. നിലവിലെ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെ, ഐ.പി.പി ജെ.സി.ഐ സെനറ്റർ ശരത് പി.ടി, സെക്രട്ടറി എച്ച്.ജി.എഫ്ഉല്ലേഖ് കെ, പ്രോഗ്രാം ഡയറക്ടർ ജെ.സി വിഷ്ണു രാജ് ഇ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.
