കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം സമ്മേളനം ജി.വി.എച്ച്.എസ്.എസ് ഹാളിൽ നടന്നു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.വി. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ അബൂ ബക്കർ കാപ്പാട് , കെ. കെ സുധാകരൻ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഷൈനി കൃഷ്ണ എന്നിവർ സംസാരിച്ചു. എ.ടി രവി അനുശോചന പ്രമേയവും പ്രദീപ് കണിയാരിക്കൽ റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ. അബൂബക്കർ കാപ്പാട്, സി.സി ഗംഗാധരൻ രക്ഷാധികാരികൾ, സെക്രട്ടറി എ.ടി രവി , ജോ: സെക്രട്ടറിമാർ ബാബു പഞ്ഞാട്ട്, സുന്ദരൻ പട്ടേരി, പ്രസിഡൻ്റ് പ്രദീപ് കണിയാരിക്കൽ, വൈസ് പ്രസിഡൻ്റ് ജ്യോതിലക്ഷ്മി, വിനീത് തിക്കോടി, ട്രഷറർ ഉത്തമൻ എന്നിവരെ തെരഞ്ഞെടുത്തു.
യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം സമ്മേളനം ശ്രദ്ധേയമായി
Nov 29, 2026, 3:15 pm GMT+0000
payyolionline.in
ആശങ്കയ്ക്ക് വിരാമം; കെ സുധാകരനെ ദുബൈയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
നേർപഥം മണ്ഡലം കൺവൻഷനുകൾക്ക് തുടക്കം
