മേളകൾ കലർപ്പില്ലാത്ത സംസ്കൃതിയുടെ നേർക്കാഴ്ചകൾ: പി. ശ്രീരാമകൃഷ്ണൻ

news image
Sep 1, 2017, 11:13 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ വിളംബരമാണ് മേളകളെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കെയർ പാലിയേറ്റീവ് യൂണിറ്റിന്റെ ധനശേഖരണാർഥം നടത്തുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അധിനിവേശത്തിൽ അടയാളം ചാർത്തിയ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പുരോഗതിക്ക് ഇത്തരം മേളകൾ സഹായകമാകും. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ വാണിജ്യ–വ്യവസായമേളകൾ കച്ചവടം മാത്രമല്ലെന്നും കലർപ്പില്ലാത്ത സംസ്കാരത്തിന്റെ ഭാഗമാണെന്നും വ്യക്തമാകും. ജാതി,മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒരുമിക്കുന്ന പ്രഖ്യാപനങ്ങളാണ് ഓരോ മേളകളെന്നും സ്പീക്കർ പറഞ്ഞു.കെ. ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ. മുഹമ്മദ്, പി. വിശ്വൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ,എം. പുഷ്പ, വിജയൻ കണ്ണഞ്ചേരി, വി. സത്യൻ, റഷീദ് വെങ്ങളം, കെ.പി. രാധാകൃഷ്ണൻ, എൽ.ജി. ലിജീഷ്, തനയഞ്ചേരി മോഹനൻ, ബി.പി. ബബീഷ് എന്നിവർ പ്രസംഗിച്ചു.

ഫെസ്റ്റ് സെപ്റ്റംബർ 12 വരെ നടക്കും.മുതിർന്നവർക്കും കുട്ടികൾക്കും വിനോദത്തിനായി അമ്യൂസ്മെന്റ് പാർക്ക്, മലബാറിന്റെ രുചിഭേദങ്ങളുടെ ഫുഡ്  ഫെസ്റ്റിവൽ, വൈവിധ്യമാർന്ന പൂച്ചെടികളും ഫലവൃക്ഷത്തൈകളും ലഭിക്കുന്ന നഴ്സറി സ്റ്റാൾ, കരകൗശല എംപോറിയം, കാനനയാത്ര, വിവിധ ഉൽപന്നങ്ങളുടെ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.പരിസ്ഥിതി സൗഹാർദ കാനനം തയാറാക്കിയത് ശിൽപി തൃശൂർ കൊച്ചുമോനാണ്.രാവിലെ 10 മുതൽ വൈകിട്ട് 8.30 വരെയാണ് പ്രദർശനം. സെമിനാറുകൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. സാംസ്കാരിക സമ്മേളനങ്ങളിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എം.എം. മണി  എന്നിവർ പങ്കെടുക്കും. പ്രശസ്ത ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ അഗ്നി വെൻച്വേഴ്സ് കോഴിക്കോടാണ് ഫെസ്റ്റ്…

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe