ചെറുവണ്ണൂർ: മരം മുറിയന്ത്രം അബദ്ധത്തിൽ കഴുത്തിൽ പതിച്ച് മരംവെട്ടുകാരന് ദാരുണാന്ത്യം. കാരയിൽ നട സ്വദേശി കരുവൻചാലിൽ ചോയി (78) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.ചെറുവണ്ണൂരിൽ മുറിച്ചിട്ട മരം ചെറിയ കഷണം ആക്കുമ്പോൾ യന്ത്രം അബദ്ധത്തിൽ ചോയിയുടെ കഴുത്തിൽ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രാജൻ, ദിനേശൻ ,ഷോളീസ്, സത്യഭാമ. മരുമക്കൾ: ബാബു, ബിന്ദു, ശ്രീജ, പ്രിയങ്ക
Kozhikode
