ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ആശുപത്രിയിലെ കൂട്ട മരണത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പബ്ലിസിറ്റിക്കായി ബി.ജെ.പി സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ”മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരുന്നുക്ഷാമം കാരണം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചെന്ന വാർത്ത അതീവ ദുഃഖകരമാണ്. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. […]
Kozhikode