തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനു മാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ അറിയിച്ചു.
ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്