അങ്കോള മണ്ണിടിച്ചിൽ: മണ്ണ് നീക്കാൻ ബൂംലെങ്ത്ത് യന്ത്രമെത്തിക്കും; 60 അടി ആഴത്തിൽ ചെളി നീക്കം ചെയ്യും

news image
Jul 24, 2024, 5:18 am GMT+0000 payyolionline.in

അങ്കോള: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ​ഗം​ഗാവാലിപ്പുഴയിൽ നിന്ന് സോണാർ സി​ഗ്നൽ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. റഡാർ സി​ഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സി​ഗ്നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കിയാകും ഇന്നത്തെ പരിശോധന.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരകർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശി അർജുനെ കാണാതായത്. അർജുനെ കാണാതായതിന് പിന്നാലെ പരാതി നൽകിയിട്ടും അധികൃതർ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തിയില്ലെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. സൈന്യത്തെ ഉൾപ്പെടെ എത്തിച്ച് കരയിലെ 90 ശതമാനത്തോളം മണ്ണ് നീക്കിയിട്ടും അർജുനെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പുഴയിൽ പരിശോധന ആരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe