അടിമാലിയില്‍ ചിരവ കൊണ്ടുള്ള ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്; മരുമകൻ പൊലീസ് കസ്റ്റഡിയിൽ

news image
Mar 26, 2024, 11:16 am GMT+0000 payyolionline.in

അടിമാലി: ചിരവ കൊണ്ടുള്ള ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മരുമകൻ പൊലീസ് കസ്റ്റഡിയിൽ. അടിമാലി ഇരുന്നൂറേക്കർ അഞ്ചാനിക്കൽ ബേബി (60), ഭാര്യ എൽസി (58) എന്നിവർക്കാണ് മരുമകൻ്റെ ചിരവ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ മകളുടെ ഭർത്താവ് പാറത്തോട് മടത്തിപ്പറമ്പിൽ ടിൻസിനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യപാന ശീലമുണ്ടായിരുന്ന ടിൻസ് മദ്യപാനം നിർത്തിയിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടർന്ന് പുറത്ത് പോയി മദ്യപിച്ച് തിരിച്ച് എത്തി. ഇതേ തുടർന്ന് വീട്ടിൽ തർക്കം ഉണ്ടാവുകയും ഇതേ തുടർന്ന് ടിൻസ് ചിരവ എടുത്ത് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ഒച്ചയും ബഹളവും കേട്ട് എത്തിയ അയൽ വാസികളാണ് ഇരുവരെയും ആദ്യം അടിമാലി താലൂക്കാശുപതിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മൊഴിയെടുത്ത ശേഷമാണ് ടിൻസിനെതിരെ കേസ് എടുക്കുകയെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe