അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് കിടന്ന കാർ തകർത്ത് കാട്ടാന. വെറ്റിലപ്പാറ വട്ടപ്പറമ്പിൽ ഷാജിയുടെ കാറാണ് കാട്ടാന തകർത്തത്.
ഇന്ന് പുലർച്ചെ വെറ്റിലപ്പാറ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ ഷാജിയുടെ വീടിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകുവശത്ത് ചില്ല് തകർത്തു കാട്ടാന ഓടുകയായിരുന്നു.അതേസമയം വയനാട് കബനിഗിരിയിൽ പുലിയുടെ ആക്രമണം. ഒരു ആടിനെ പുലി കൊന്നു. മറ്റൊരു ആടിന് പരിക്കുണ്ട്. പനച്ചുവട്ടിൽ ജോയിയുടെ ആടുകളെയാണ് ആക്രമിച്ചത്. മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയത് സിസിടിവിയിൽ പതിഞ്ഞിരുന്നു.വനം വകുപ്പ് ക്യാമറ ട്രാപ്പുകൾ പ്രദേശത്ത് സ്ഥാപിച്ചു .പുലിക്കായുള്ള തിരച്ചിൽ ആരംഭിച്ചു