പേരാമ്പ്ര: കുട്ടികളുടെ അറിവിനൊപ്പം സ്വഭാവവും മൂല്യബോധവും ചിന്താശേഷിയും വളർത്തുന്നതിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. പേരാമ്പ്രയിൽ ജില്ലാ മദ്രസ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ പ്രായത്തിനും മനഃശാസ്ത്രപരമായ പ്രത്യേകതകൾക്കും അനുയോജ്യമായ അധ്യാപന രീതികൾ സ്വീകരിക്കണമെന്നും, കഥകൾ, അനുഭവങ്ങൾ, ചർച്ചകൾ, ചോദ്യോത്തരങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, പ്രായോഗിക പരിശീലനങ്ങൾ എന്നിവയിലൂടെ പഠനം കൂടുതൽ ആകർഷകമാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിവിധ വിഷയങ്ങളിൽ സൈഫുല്ല അൽഹികമി, സി. പി സജീർ, ബഷീർ മണിയൂർ, സി.പി സാജിദ് വിവിധ വിഷയങ്ങൾ അവരിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ അബ്ദുൽനാസർ മദനി സ്വാഗതവും ടി.കെ മുഹമ്മദ് ഫാജസ് നന്ദിയും പറഞ്ഞു.
