വടകര: പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൂത്താളി സ്വദേശി അനസിനെ വടകര എം.ഡി.എം.എ. കേസിൽ പ്രതി ചേർത്തു. വടകര പോലീസ് പേരാമ്പ്ര കോടതിയിൽ നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് വടകര പോലീസ് കോടതി അനുമതിയോടെ ജയിലിലെത്തി രേഖപ്പെടുത്തി. എം.ഡി.എം.എ. കേസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ഇടപാടുകളിൽ അധ്യാപികമാരെ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ചും, കൂടുതൽ പേർ ശൃംഖലയുടെ ഭാഗമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്; കൂത്താളി സ്വദേശി അനസിനെ പ്രതിചേർത്തു
Oct 8, 2026, 8:53 am GMT+0000
payyolionline.in
ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടത ..
ഗാർഹിക പീഡനം തടയാൻ കേരള പോലീസിന്റെ പ്രത്യേക ദൗത്യസേന ‘സ്പീക്ക് അപ്പ് ..
