നടുവണ്ണൂർ : അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ച് നടപ്പിലാക്കുക. കേരള യുക്തിവാദി സംഘം
നവോത്ഥാന മുന്നേറ്റത്തിലൂടെ കേരളം ആർജ്ജിച്ചെടുത്ത എല്ലാ സമൂഹ്യ-സാംസ്കാരിക മുന്നേറ്റത്തെയും തകർത്ത് കൊണ്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ സമൂഹത്തിൽ ത കർത്താടുകയാണ്. ഒട്ടനവധി ആളുകളാണ് ഇത്തരത്തിലുള്ള ചൂഷണങ്ങളുടെ ബലിയാടുകളായത്. ആഭിചാര കൊലകൾ തുടർകഥകളായ് മാറുന്നു. കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിർമ്മിച്ച് നടപ്പിലാക്കി ഇടത് മനസ്സിനെ തിരിച്ച് പിടിക്കണമെന്ന് കേരള യുക്തി വാദി സംഘം കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഡിസംബർ 28 ന് നടുവണ്ണൂരിലെ വിശ്വൻ മന്ദ ങ്കാവ് നഗരിയിൽ [ ഗായത്രി കോളേജ് ) ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രടറി . ടി.കെ. ശക്തിധരൻ ഉദ്ഘാടനം ചെയ്തു. പ്രകാശ് കറുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഏ.കെ. അശോക് കുമാർ ,പ്രസാദ് കൈതക്കൽ , ടി.പി. മണി, രാജൻ കോറോത്ത്, സജിന ,പി.എം. ഗീതാകുമാരി , എലിസബത്ത് , കെ.എം. പുരുഷോത്തമൻ , എന്നിവർ സംസാരിച്ചു. എം.രവീന്ദ്രൻ സ്വാഗതവു, യു.ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ – പ്രകാശ് കറുത്തേടത്ത് – പ്രസിഡണ്ട് , ടി പി മണി, സി എം.എൽ സ (വൈസ് പ്രസി ഡണ്ട് മാർ ) രാജൻ കോറോത്ത് – സെക്രട്ടറി, ഇരിങ്ങൽ അനിൽകുമാർ , പി.എം. ഗീതാകുമാരി – ( ജോ: സെക്രടറി മാർ ) എം.രവീന്ദ്രൻ – ഖജാൻജി
