അന്ന് കൊച്ചിയെ മുക്കിയത് മേഘവിസ്ഫോടനം തന്നെ; സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

news image
Jun 5, 2024, 1:00 pm GMT+0000 payyolionline.in

കൊച്ചി: കഴിഞ്ഞ മാസം അവസാനം പെയ്ത കനത്തമഴയിൽ കൊച്ചി ന​ഗരത്തെ മുക്കിയത് മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയിൽ അന്ന് ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി ന​ഗരത്തിൽ ശക്തമായ മഴയും അതിനെ തുടർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടത്.

കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് ശാസ്ത്രജ്ഞർ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷമാണ് ഇത് സ്ഥിരീകരിച്ചുകൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എത്തുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായിരുന്നു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe