കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. സഹകരണ രജിസ്ട്രാരാണ് ഹർജി നൽകിയത്. അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, ഇഡി സമൻസ് നിയമ വിരുദ്ധമെന്ന് ടി വി സുഭാഷ് ഐഎഎസ് കോടതിയെ അറിയിച്ചു. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ല. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. സമൻസ് മാനസികമായി പീഡിപ്പിക്കാൻ വേണ്ടിയാണ്. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ലക്ഷ്യം. കുടുംബ വിശദാംശങ്ങളൊക്കെ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ടി വി സുഭാഷ് കോടതിയെ അറിയിച്ചു.
‘അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം’; ഇഡിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ
Oct 26, 2023, 7:06 am GMT+0000
payyolionline.in
വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി
കൊയിലാണ്ടിയില്‍ അടച്ചിട്ട വീടിന് തീപ്പിടുത്തം; ഒന്നരലക്ഷം രൂപയുടെ നഷ്ടം