പയ്യോളി : പൗര പ്രമുഖനും അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളിൽ ഒരാളുമായ തൈകണ്ടി അലി ( 67) നിര്യാതനായി. ഭാര്യ : സുഹറ അലി.
.പരേതരായ തൈകണ്ടി അസൈനാർ, മറിയം എന്നിവരുടെ മകനാണ്. സഹോദരങ്ങൾ : നഫീസ മൊയ്ദു, റുഖിയ അബ്ബാസ് , ആയിഷ അസൈനാർ , റളീന റസാക്ക്, സൈനബ കാദർ, ഹസീന റസാക്ക്, ഷംസു, ഫൈസൽ, പരേതരായ ഫാത്തിമ മഹമൂദ്, മുഹമ്മദ്. 24 ന്യൂസ് ചാനൽ റിയാദ് ബ്യൂറോ റിപ്പോർട്ടർ ഇസ്മായിൽ പയ്യോളി ഭാര്യാ സഹോദരനാണ്. ഖബറടക്കം ഇന്ന് വൈകീട്ട് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ.