കൊയിലാണ്ടി: അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ. അമ്മ : പരേതയായ രാജി. സഹോദരന്:
സേഹാൻ സോണി കൃഷ്ണരാജ്. കോഴിക്കോട് കേന്ദ്രീകരിച്ച് വേൾഡ് ഹാപ്പിനസ്റ്റ് ട്രസ്റ്റ് രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ വിദഗ്ദനായ പ്രിൻസ് സായാഹ്ന വാർത്തകൾ ഉൾപ്പെടെയുള്ള മലയാള സിനിമകൾക്ക് നിശ്ചല ദൃശ്യമൊരുക്കിയിട്ടുണ്ട്. 2015 ൽ കോഴിക്കോട് ആർട്ട് ഗാലറയിൽ പോസിറ്റിവിറ്റി ഈസ് ദ കീ ഓഫ് ഹാപ്പിനസ് എന്ന സന്ദേശവുമായി തൻ്റെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. രാഷ്ട്രീയ സിനിമാ രംഗത്തുള്ള ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.