പയ്യോളി : അരിക്കുളത്ത് വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിതിനെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഒന്നരമാസം മുമ്പായിരുന്നു ഷമീമയെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്. ഭർത്താവിനൊപ്പമാണ് അരിക്കുളത്തെ വീട്ടിൽ താമസിച്ചിരുന്നത്.
