അലി​ഗഢിന്റെ പേര് ഹരി​ഗഢ് എന്നാക്കാൻ നിർദേശം; പാസാക്കി മുനിസിപ്പൽ കോർപറേഷൻ

news image
Nov 7, 2023, 1:29 pm GMT+0000 payyolionline.in

ന്യൂഡൽഹി : ഉത്തർപ്രദേശിലെ അലി​ഗഢിന്റെ പേര് ഹരി​ഗഢ് എന്നാക്കാൻ നിർദേശം. പേര് മാറ്റാനുള്ള നിർദേശം കൗൺസിലർമാർ ഏകകണ്ഠേന അം​ഗീകരിച്ചു. മേയർ പ്രശാന്ത് സിങ്കാൽ ആണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തീരുമാനം അം​ഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു.

മുമ്പ് മു​ഗൾ സറായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ന​ഗറെന്നും അലഹബാദിനെ പ്രയാ​ഗ്ര് രാജെന്നും യോ​ഗി സർക്കാർ പേര് മാറ്റിയിരുന്നു. ആഗ്രയുടെ പേര് ആ​ഗ്രാവൻ എന്നും മുസഫർന​ഗറിനെ ലക്ഷ്മി ന​ഗറെന്നും പേര് മാറ്റണമെന്നും നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe