അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാലിൻ; രാഷ്ട്രീയ പോര് വഖഫ് ഇടക്കാല ഉത്തരവിലും

news image
Apr 18, 2025, 10:10 am GMT+0000 payyolionline.in

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്‍റെ പേരിൽ ഡി എം കെയും, നടൻ വിജയ് യുടെ പാർട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സർക്കാരിന്‍റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.ടി വി കെ യ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മനു അഭിഷേക് സിംഗ്‍വിക്ക് പ്രത്യേകം നന്ദി പറഞ്ഞ വിജയ്, തന്‍റെ പാർട്ടി എപ്പോഴും മുസ്ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറയുന്നതായി എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുസ്ലിം സഹോദരങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe