അശ്വനി കുമാര്‍ വധക്കേസ്: വിധി പറയുന്നത് 21ലേക്ക് മാറ്റി

news image
Oct 15, 2024, 4:33 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് ഇ​രി​ട്ടി പു​ന്നാ​ട്ടെ അ​ശ്വ​നി കു​മാ​ര്‍ (27) വ​ധ​ക്കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് 21ലേ​ക്ക് മാ​റ്റി. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ല ക​ൺ​വീ​ന​റും ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നും ആ​ർ.​എ​സ്.​എ​സ് നേ​താ​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ശ്വി​നി കു​മാ​ർ.

2005 മാ​ര്‍ച്ച് 10ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പേ​രാ​വൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ ബ​സ് ത​ട​ഞ്ഞ് അ​ശ്വ​നി​കു​മാ​റി​നെ ബ​സി​ന​ക​ത്ത് ക​യ​റി പ്ര​തി​ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ 14 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഒ​ന്നാം​പ്ര​തി പു​തി​യ വീ​ട്ടി​ല്‍ അ​സീ​സ്, ര​ണ്ടാം പ്ര​തി കു​ഞ്ഞ​റ​ക്ക​ല്‍ തെ​യ്യ​ട​വ​ള​പ്പി​ല്‍ നൂ​ഹു​ല്‍ അ​മീ​ൽ, മൂ​ന്നാം പ്ര​തി എം.​പി. മ​ര്‍ഷൂ​ക്ക് എ​ന്നി​വ​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും നാ​ലു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള പ്ര​തി​ക​ൾ ബ​സി​നെ ജീ​പ്പി​ൽ പി​ന്തു​ട​ർ​ന്ന് റോ​ഡി​ൽ ബോം​ബെ​റി​യു​ക​യും ആ​ളു​ക​ളെ ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നും 10 മു​ത​ൽ 12 വ​രെ പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും 13, 14 പ്ര​തി​ക​ൾ ബോം​ബ് നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വാ​ങ്ങി​ന​ൽ​കി​യെ​ന്നു​മാ​ണ് കേ​സ്.

ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ. മ​ധു​സൂ​ദ​ന​ന്‍, കെ. ​സ​ലീം, എം. ​ദാ​മോ​ദ​ര​ന്‍, ഡി. ​സാ​ലി, എം.​സി. കു​ഞ്ഞി​മൊ​യ്തീ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 2009 ജൂ​ലൈ 31നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ജോ​സ​ഫ് തോ​മ​സ്, അ​ഡ്വ. പി. ​പ്രേ​മ​രാ​ജ​ന്‍, പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി അ​ഡ്വ. പി.​സി. നൗ​ഷാ​ദ്, അ​ഡ്വ. ര​ഞ്ജി​ത്ത് മാ​രാ​ര്‍ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe