പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി സ്റ്റേറ്റ് കമ്മിറ്റി പ്രഖ്യാപിച്ച മിഷൻ 2025ന്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ പയ്യോളിയിൽ ആം ആദ്മി പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിന് മുന്നൊരുക്കമായി മാറി.
കൺവെൻഷനിൽ ഷമീർ കെ.എം അധ്യക്ഷനായി. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി.പി ജയദേവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി ഏരോത്ത് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് യോഗത്തിന് സ്വാഗതം പറഞ്ഞു, അഫ്സൽ നന്ദി രേഖപ്പെടുത്തി.