ആഗോള നിക്ഷേപക ഉച്ചകോടി ഇന്നു മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും

news image
Feb 21, 2025, 3:54 am GMT+0000 payyolionline.in

കൊ​ച്ചി: ‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള’ ആ​ഗോ​ള ഉ​ച്ച​കോ​ടി​യെ (ഐ.​കെ.​ജി.​എ​സ്) വ​ര​വേ​ൽ​ക്കാ​ൻ കൊ​ച്ചി ഒ​രു​ങ്ങി. ര​ണ്ടു​ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്​ കൊ​ച്ചി ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, വ്യ​വ​സാ​യ​ലോ​ക​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വ്യ​വ​സാ​യ-​ക​യ​ര്‍-​നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി (ഓ​ണ്‍ലൈ​ന്‍), വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍, നൈ​പു​ണ്യ വി​ക​സ​ന​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

വി​വി​ധ വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി, എ.​ഐ ആ​ന്‍ഡ് റോ​ബോ​ട്ടി​ക്സ്, എ​യ്റോ​സ്പേ​സ് ആ​ന്‍ഡ് ഡി​ഫ​ന്‍സ്, ലോ​ജി​സ്റ്റി​ക്സ്, മാ​രി​ടൈം ആ​ന്‍ഡ് പാ​ക്കേ​ജി​ങ്, ഫാ​ര്‍മ-​മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍- ബ​യോ​ടെ​ക്, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ആ​യു​ര്‍വേ​ദം, ഫു​ഡ്ടെ​ക്, മൂ​ല്യ​വ​ര്‍ധി​ത റ​ബ​ര്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, ടൂ​റി​സം ആ​ന്‍ഡ് ഹോ​സ്പി​റ്റാ​ലി​റ്റി, മാ​ലി​ന്യ സം​സ്ക​ര​ണം-​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe