ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പയ്യോളി ഹൈസ്കൂൾ പൂർവവിദ്യാർഥി ഡോ. കെ.കെ. ബിനീഷ്: പയ്യോളി സ്കൂളിലെ സഹപാഠികൾ ആദരിച്ചു

news image
Aug 25, 2026, 6:02 am GMT+0000 payyolionline.in

പയ്യോളി: അന്താരാഷ്ട്ര ശാസ്ത്ര റാങ്കിംഗ് ഏജൻസിയായ സൈ റാങ്കിംഗ് പുറത്തുവിട്ട ലോകത്തെ മികച്ച 5 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഡോ. കെ.കെ. ബിനീഷിനെ പയ്യോളി ഹൈസ്കൂൾ 1996 എസ്.എസ്.എൽ.സി ബാച്ച് ആദരിച്ചു. സ്കൂളിലെ പൂർവവിദ്യാർഥിയായ ഇയാളെ ‘ഒരുമിക്കാൻ ഒരു പൊന്നോണം’ എന്ന ഓണാഘോഷ ചടങ്ങിലാണ് പൂർവവിദ്യാർഥ കൂട്ടായ്മ ആദരിച്ചത്.

കേന്ദ്ര കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ ചെന്നൈ മറൈൻ ബയോളജി റീജിയണൽ സെന്ററിൽ സയന്റിസ്റ്റാണ് ഡോ. ബിനീഷ്. സമുദ്ര ജൈവവൈവിധ്യം, മത്സ്യ വർഗ്ഗങ്ങളുടെ ടാക്‌സോണമി, മോളിക്കുലർ സിസ്റ്റമാറ്റിക്സ്, മത്സ്യസമ്പത്ത് നിരീക്ഷണം തുടങ്ങിയ ഗവേഷണ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹം രണ്ട് പുസ്തകങ്ങളും 15 പുസ്തക അധ്യായങ്ങളും 210-ലധികം ദേശീയ-അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച ഡോക്ടർ ബിനീഷ് 1996 ലാണ് പയ്യോളി ഹൈസ്കൂളിൽ പഠിച്ചത്.

ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് പയ്യോളി ഹൈസ്കൂളിലെ വിദ്യാവനത്തിൽ വൃക്ഷത്തൈകൾ നട്ടു. പരിപാടിയിൽ കിരൺ സഞ്ചു, പ്രേംജിത്ത് വി.ആർ, റിയാസ് ഇ.കെ, ഡോ. കെ.കെ. ബിനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാകായിക പരിപാടികളും ഓണസദ്യയും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe