ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയിൽ 40 ശതമാനം വർധനവ്; ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

news image
Aug 21, 2026, 4:28 am GMT+0000 payyolionline.in

പഞ്ചസാര വില ഉയരുന്നതിനിടെ രാജ്യത്ത് അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ തീരുമാനം. 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി, രണ്ട് മാസത്തിനിടെ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില 40 ശതമാനത്തിലേറെ ഉയർന്ന പശ്ചാത്തലത്തിലാണ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്.

ഡിജിഎഫ്ടി വിജ്ഞാപനപ്രകാരം ഇളവ് 2026 ഒക്ടോബർ 31 വരെയാണ് നൽകുക. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യം ഇത്തരത്തിൽ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നൽകുന്നത്. ഉത്സവ സീസണിലെ ആഭ്യന്തര ആവശ്യകതയും വിലക്കയറ്റവും നിയന്ത്രിക്കുകയാണ് ലക്ഷ്യം. വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ പെട്ടെന്നുള്ള വിലക്കയറ്റം തടയാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശുദ്ധീകരണ ശേഷിയുള്ള കമ്പനികൾക്ക് മാത്രമേ ഉൽപ്പന്നം ഇറക്കുമതി ചെയ്യാൻ അർഹതയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. മില്ലുകൾക്കും റിഫൈനർമാർക്കും ഓഗസ്റ്റ് 21 നും ഓഗസ്റ്റ് 28 നും ഇടയിൽ അപേക്ഷിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ ഈ വർഷത്തെ മൺസൂൺ മഴ ഈ സീസണിൽ സാധാരണ ലഭിച്ചിരുന്നതിനേക്കാൾ വളരെ കുറവായത് രാജ്യത്തെ കരിമ്പ് കൃഷിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ നവംബർ മാസങ്ങളിൽ നടത്താറുള്ള കരിമ്പ് ക്രഷിങ് ഇത്തവണ നേരത്തെ നടത്താനാണ് ഉത്പ്പാദകർ പദ്ധതിയിടുന്നത്. ആഗോള തലത്തിലും പഞ്ചസാര വില ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe