ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല ആയഞ്ചേരിയിൽ നടത്തിയ റോഡ് ഷോ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാഫി പറമ്പിൽ എം.പി.യോടൊപ്പം നടത്തിയ റോഡ് ഷോയിൽ സ്ത്രീകളടക്കം നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് അണിനിരന്നത്. റോഡിനിരുവശവും സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലി തടിച്ചുകൂടി.
കുറ്റ്യാടിയുടെ വികസന നായകൻ പാറക്കൽ അബ്ദുല്ലയാണെന്നും നാടിന്റെ സ്പന്ദനമറിയുന്ന അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തിന്റെ അടുത്ത എം.എൽ.എ എന്നും റോഡ് ഷോയിൽ സംസാരിക്കവെ ഷാഫി പറമ്പിൽ പറഞ്ഞു. വികസനം എന്താണെന്ന് കുറ്റ്യാടിക്ക് കാട്ടിക്കൊടുത്ത പൊതുപ്രവർത്തകനാണ് പാറക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് ഷോയ്ക്ക് അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കെ.ടി. അബ്ദുറഹിമാൻ, വി.എം. ചന്ദ്രൻ, എം.കെ. ഭാസ്കരൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത തുടങ്ങി നിയോജക മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.
