കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.
‘ആരുടെയും സഹായം ലഭിച്ചില്ല, കെ വിദ്യ മാത്രം പ്രതി’,കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു
Jan 23, 2024, 4:24 am GMT+0000
payyolionline.in
ഗുണനിലവാരം ഉറപ്പു വരുത്തി നിർമ്മാണം പൂർത്തീകരിക്കണം;കേരള സ്റ്റേറ്റ് സർവ്വീസ് ..
കോയമ്പത്തൂരിൽ 4 മാസം പ്രായമുളള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ; മറ്റൊരാളെ ഏൽപി ..