ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു;   യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

news image
Feb 19, 2024, 11:19 am GMT+0000 payyolionline.in
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കരുവാറ്റ ടിബി ജംഗ്ഷനു സമീപമാണ് സംഭവം.യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാര്‍.കാറിന്റെ മുന്‍ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഷെരീഫ് ഉടന്‍തന്നെ വാഹനം ഒതുക്കി നിര്‍ത്തിയശേഷം യാത്രക്കാരെ പുറത്തിറക്കി. ഇതിനുതൊട്ടുപിന്നാലെ തീ ആളിക്കത്തുകയായിരുന്നു.

 

തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ കൂടാതെ കാറില്‍ ഒരു പുരുഷനും സ്ത്രീയുമാണ് ഉണ്ടായിരുന്നത്.സംഭവത്തിനുശേഷം ഇവര്‍ മറ്റൊരു കാറില്‍ ആശുപത്രിയിലേക്ക് പോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe