സ്വർണവിലയിലെ ആശങ്കയുടെ കാർമേഘങ്ങൾ പതിയെ ഒഴിയുന്നു. സംസ്ഥാനത്ത് വീണ്ടും വിലയിടിഞ്ഞു. ഇന്നലെ പവന് 520 രൂപയാണ് ഇടിഞ്ഞതെങ്കിൽ ഇന്ന് 720 രൂപയാണ് ഇടിഞ്ഞത്. ഇതോടെ വില ഒരുപവന് 89,800 രൂപയിൽ നിന്നും 89,080 രൂപയായി കുറഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. ഇന്നലെ 11,225 രൂപയായിരുന്നു വില.
ഇന്നലെയും വില ഇടിഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വീണ്ടും കൂടുന്ന പ്രതിഭാസം നിലനിന്നിരുന്നതിനാൽ വിപണിയിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ, അത് സംഭവിക്കാതെ ഇന്നും വില കുത്തനെ താഴ്ന്നതോടെ വിവാഹ സംഘങ്ങൾ അടക്കം ആശ്വാസത്തിലാണ്.
ഒക്ടോബര്‍ 21ന് പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപ തൊട്ടിരുന്നു. ഒക്ടോബര്‍ 21ന് പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപ തൊട്ടിരുന്നു. മലയാളികൾക്ക് അടക്കം ഇതൊരു വലിയ അടിയായിരുന്നു. പണിക്കൂലി കൂടി ചേർത്ത് ഒരുലക്ഷം വരെ വില കടക്കുന്ന അവസ്ഥയിൽ ആഭരണ വ്യവസായം സ്തംഭിച്ചിരുന്നു.
