ഇടുക്കി ഉടുമ്പന്നൂരിൽ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയിൽ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഉടമ്പന്നൂർ സ്വദേശി നജീബിനെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടർന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകൻ അൻഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മർദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മർദ്ദനമേറ്റ അൻഷാദ് വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിമണ്ണൂർ പൊലീസ് നജീബിനെ കസ്റ്റഡിയിലെടുത്തു. ശരീരത്ത് ഗുരുതരമായി പരുക്കേറ്റ അൻഷാദ് ചികിത്സയിൽ തുടരുകയാണ്.
ഇടുക്കിയിൽ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയിൽ കുട്ടിയെ ക്രൂരമായി മർദിച്ചു
Apr 13, 2026, 8:31 am GMT+0000
payyolionline.in
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; 10 ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ ..
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണി; സോഷ്യൽ മീഡിയ പോസ്റ്റുമായി ക ..
