ഇനി കുറച്ച് സമയം മാത്രം; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം അവസാനിക്കാറായി

news image
Dec 25, 2025, 3:54 pm GMT+0000 payyolionline.in

കോഴിക്കോട്: സാമ്പത്തിക ഇടപാടുകളില്‍ പ്രധാനപ്പെട്ട രേഖയായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം അവസാനിക്കാറായി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. അതിനുള്ളില്‍ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാൻ കാർഡ് അസാധുവാകുന്നതാണ്.

ആദായനികുതി ഇ-ഫയലിങ് പോർട്ടറിലൂടെയും uidai.gov.in എന്ന വെബ്സൈറ്റിലൂടെയും പാൻ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് താഴെ കൊടുക്കുന്നു.

ആദായനികുതി ഇ-ഫയലിങ് പോർട്ടല്‍ സന്ദർശിക്കുക. [https://www.incometax.gov.in/iec/foportal/)

‘ലിങ്ക് ആധാർ’ (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക. കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നല്‍കുക.

സ്‌ക്രീനിലെ നിർദേശങ്ങള്‍ പാലിച്ച്‌ 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കുക. അഭ്യർത്ഥന സമർപ്പിക്കുക. പോർട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും.

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം.

uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ആധാർ സർവീസസില്‍ ക്ലിക്ക് ചെയ്യുക.

ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. പാൻ കാർഡ് നമ്പർ നല്‍കുക. സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക. ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി. തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe