ഇനി കോഴിക്കോട് മാളിലും ലഭിക്കും മദ്യം,​ ആദ്യ ബെവ്‌കോ ഔട്ട്‌ലെറ്റിന് ജില്ലയിൽ തുടക്കം

news image
Dec 25, 2025, 12:25 pm GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് ഗോകുലം മാളിൽ ബെവ്‌കോയുടെ ഔ‌ട്ട്ലെറ്റ് തുടങ്ങി. കോഴിക്കോട് മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിലാണ് ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങിയത്. ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഹൈ​ ​സ്പി​രി​റ്റ് ​ബെ​വ്കോ​ ​ബോ​ട്ടി​ക്ക്’​ ​എ​ന്നാ​ണ് ​പേ​ര്.​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​മാ​ളി​ൽ​ ​മ​ദ്യ​ ​വി​ല്പ​ന​ശാ​ല​ ​തു​ട​ങ്ങു​ന്ന​ത്.

ബെ​വ്കോ​ ​ഔ​ട്ട്ലെ​റ്റു​ക​ളി​ൽ​ ​ല​ഭി​ക്കു​ന്ന​ ​പ്രീ​മി​യം​ ​ഇ​നം​ ​മ​ദ്യ​ങ്ങ​ളെ​ല്ലാം​ ​ഇ​വി​ടെ​ ​ല​ഭി​ക്കും.​ ​വി​വി​ധ​ ​ബ്രാ​ൻ​ഡ് ​വി​ദേ​ശ​ ​മ​ദ്യ​വു​മു​ണ്ട്.​ ​ഡ്യൂ​ട്ടി​ ​ഫ്രീ​ ​ഷോ​പ്പു​ക​ളി​ൽ​ ​കി​ട്ടു​ന്ന​ ​ബ്രാ​ൻ​ഡു​ക​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഗോ​ഡൗ​ൺ​ ​ഉ​ൾ​പ്പെ​ടെ​ 2,400​ ​ച​തു​ര​ശ്ര​യ​ടി​ ​വി​സ്തൃ​തി​യു​ണ്ട് ​ഔ​ട്ട്ലെ​റ്റി​ന്.​ ​ബെ​വ്കോ​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​സൂ​പ്പ​ർ​ ​പ്രീ​മി​യം​ ​ഔ​ട്ട്ലെ​റ്റാ​ണ് ​ഗോ​കു​ലം​ ​മാ​ളി​ൽ​ ​ആ​രം​ഭി​ച്ച​ത്.

സംസ്ഥാനത്ത് കൂടുതൽ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ പരിപാടിയിൽ ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. തൃശൂരിൽ മാൾ മാതൃകയിൽ പ്രീമിയം കൗണ്ടർ തുടങ്ങുന്നു. കോഴിക്കോട് ഗോകുലം മാളിൽ ഒരു പ്രീമിയം കൗണ്ടർ ഉദ്ഘാടനത്തിനൊരുങ്ങുന്നതായും ഹർഷിത അട്ടല്ലൂരി അന്ന് വ്യക്തമാക്കിയിരുന്നു.

പ്രത്യേകത

.പ്രവേശനം 21 വയസിന് മുകളിലുള്ളവർക്ക് മാത്രം

.ഒരാൾക്ക് പരമാവധി വാങ്ങാനാവുന്നത് മൂന്ന് ലിറ്റർ മാത്രം

.വിദേശ ബ്രാൻഡുകളുടെ പരിധി രണ്ടര ലിറ്റർ

.രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തനസമയം

.ഗോഡൗൺ ഉൾപ്പെടെ 2,400 ചതുരശ്രയടി വിസ്തീർണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe