ഇന്ത്യക്ക് പകരംതീരുവ 50 ശതമാനമാക്കി ഉയർത്തി അമേരിക്ക. പുതിയ ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലാണ് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും.
ഇന്ത്യയ്ക്കാണ് ഏഷ്യൻ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയത്. 19 ശതമാനം തീരുവയാണ് പാകിസ്താന് ചുമത്തിയത്. യുദ്ധത്തിലൂടെ റഷ്യ ഉക്രെയ്നില് എത്ര പേരെ കൊല്ലുന്നതൊന്നും ഇന്ത്യക്ക് പ്രശ്നമല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ട്രംപ് കഴിഞ്ഞ ദിവസം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 24 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.