2025-ൽ ഇന്ത്യൻ വെബ്സൈറ്റുകളിൽ 265 ദശലക്ഷത്തിലധികം (26.5 കോടി) സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി സെക്രൈറ്റ് ലാബ്സിന്റെ (Seqrite Labs) റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ആഗോള സൈബർ സുരക്ഷാ സേവന ദാതാവായ ക്വിക്ക് ഹീൽ ടെക്നോളജീസ് ലിമിറ്റഡിന്റെ എന്റർപ്രൈസ് വിഭാഗമായ സെക്രൈറ്റ് പുറത്തിറക്കിയ ഇന്ത്യ സൈബർ ത്രെറ്റ് റിപ്പോർട്ട് 2026-ൽ ആണ് ഈ അമ്പരപ്പിക്കും കണക്കുകളുള്ളത്. ഇന്ത്യയിൽ എട്ട് ദശലക്ഷം എൻഡ്പോയിന്റുകളിലായി 265 ദശലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ 2025-ൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. സെക്രൈറ്റ് ലാബ്സ് സമാഹരിച്ച ‘സ്റ്റേറ്റ്സ് ഓഫ് മാൽവെയർ ഇൻ ഇന്ത്യ’ എന്ന ഈ റിപ്പോർട്ടിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 36.1 ദശലക്ഷം ആക്രമണങ്ങളാണ് മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തിയത്. ഗുജറാത്ത് (24.1 ദശലക്ഷം), ദില്ലി (15.4 ദശലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ. മുംബൈ, ദില്ലി, കൊൽക്കത്ത എന്നിവയാണ് ഏറ്റവും കൂടുതൽ ഹാക്കിംഗ് സംഘങ്ങള്‍ ലക്ഷ്യമിടുന്ന നഗരങ്ങൾ എന്നും ഈ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മാൽവെയർ വിശകലന കേന്ദ്രമായ സെക്രൈറ്റ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ റിപ്പോർട്ട്, എല്ലാ മേഖലകളെയും ബാധിക്കുന്ന വേഗതയിൽ പടരുന്ന ഒരു വലിയ ഭീഷണിയുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നു. സൈബർ ആക്രമണങ്ങളെ ചെറുക്കുന്ന രണ്ട് എന്റർപ്രൈസ് ഗ്രേഡ് സേവനങ്ങളും സെക്രൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രൈറ്റ് ഡിജിറ്റൽ റിസ്ക് പ്രൊട്ടക്ഷൻ സർവീസസ് (സെക്രൈറ്റ് ഡിആർപിഎസ്), സെക്രൈറ്റ് റാൻസംവെയർ റിക്കവറി സർവ്വീസ് (സെക്രൈറ്റ് RRaaS) എന്നിവയാണത്.
- Home
- Latest News
- ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
Share the news :
Dec 6, 2025, 8:43 am GMT+0000
payyolionline.in
തച്ചൻകുന്ന് മാതാണ്ടി നാരായണി അന്തരിച്ചു
ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ
Related storeis
ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര...
Dec 6, 2025, 8:45 am GMT+0000
പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്
Dec 6, 2025, 8:11 am GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ്ശേഷം
Dec 6, 2025, 7:55 am GMT+0000
ഈ മാസം 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആ...
Dec 6, 2025, 7:01 am GMT+0000
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
Dec 6, 2025, 6:54 am GMT+0000
പി.എസ്.സി; ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിയമനം
Dec 6, 2025, 6:50 am GMT+0000
More from this section
വാട്സ്ആപ്പിൽ വിളിച്ച് കിട്ടിയില്ലേ…? മിസ്ഡ് കോളുകൾക്കൊപ്പം ഇന...
Dec 6, 2025, 6:33 am GMT+0000
പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല; നാട് കൊട്ടിക്കലാശ മൂഡിൽ
Dec 6, 2025, 6:31 am GMT+0000
വീണ്ടും ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; രണ്ടാം ബലാത്സംഗക്കേ...
Dec 6, 2025, 6:30 am GMT+0000
കേരളത്തിൽ സ്വർണവില കുറഞ്ഞു
Dec 6, 2025, 6:03 am GMT+0000
നാലുമാസം കൊണ്ട് ഗോവിന്ദച്ചാമി 73-ൽ
Dec 6, 2025, 5:31 am GMT+0000
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്...
Dec 6, 2025, 5:24 am GMT+0000
‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവന...
Dec 5, 2025, 4:06 pm GMT+0000
വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ...
Dec 5, 2025, 3:22 pm GMT+0000
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു...
Dec 5, 2025, 2:03 pm GMT+0000
എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം
Dec 5, 2025, 1:45 pm GMT+0000
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ ...
Dec 5, 2025, 11:35 am GMT+0000
ചെങ്ങോട്ടു കാവിൽ ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം
Dec 5, 2025, 11:08 am GMT+0000
പേരാമ്പ്രയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍...
Dec 5, 2025, 10:38 am GMT+0000
വിധി കാത്ത് ! ക്വട്ടേഷന്‍ കാരണം നടിയുടെ വെളിപ്പെടുത്തല്‍ …...
Dec 5, 2025, 10:24 am GMT+0000
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യ...
Dec 5, 2025, 10:00 am GMT+0000
