ആറളം വന്യജീവി സങ്കേതം ഇനി മുതൽ ‘ആറളം ചിത്രശലഭ സങ്കേതം’ എന്നറിയപ്പെടും. ഇതോടെ കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതം എന്ന പ്രത്യേക അംഗീകാരം ആറളത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആറളം വന്യജീവി സങ്കേതത്തിന്റെ പേര് ആറളം ചിത്രശലഭ സങ്കേതമായി പുനർനാമകരണം ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായും ആറളം മാറി.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1407/2025 വിജ്ഞാപനത്തിലൂടെയാണ് ഈ പേര് മാറ്റം ഔദ്യോഗികമായി നിലവിൽ വന്നത്. 1984-ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്ന പഴയ വിജ്ഞാപനത്തിലാണ് ഭേദഗതി വരുത്തിയത്.
കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ശലഭ ഇനങ്ങളിൽ ഏകദേശം 266 ഇനങ്ങൾ ആറളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മൊത്തം ശലഭ വൈവിധ്യത്തിന്റെ 80 ശതമാനത്തിലധികമാണ്. അതിനാൽതന്നെ ശലഭങ്ങളുടെ വൈവിധ്യത്തിനും സംരക്ഷണത്തിനും അതീവ പ്രധാനപ്പെട്ട കേന്ദ്രമായി ആറളം മാറുന്നു.
ഇവിടെ വൻതോതിലുള്ള ശലഭ കുടിയേറ്റങ്ങൾ പതിവായി കാണപ്പെടുന്നു. ചില സമയങ്ങളിൽ കോമൺ ആൽബാട്രോസ് പോലുള്ള ശലഭങ്ങൾ ആയിരക്കണക്കിന് എണ്ണം കുറച്ച് മിനിറ്റുകൾക്കുള്ളിൽ കടന്നുപോകുന്ന കാഴ്ചകളും ശ്രദ്ധേയമാണ്. കൂടാതെ ഈർപ്പമുള്ള മണ്ണിൽ ശലഭങ്ങൾ കൂട്ടംചേരുന്ന ‘മഡ്-പഡ്ലിങ്’ എന്ന സ്വഭാവവും ഇവിടെ സാധാരണമാണ്.
ശലഭങ്ങൾക്കൊപ്പം തന്നെ ആറളത്തിലെ നിത്യഹരിതവും അർധനിത്യഹരിതവുമായ വനങ്ങൾ മറ്റ് വന്യജീവികൾക്കും ആവാസ കേന്ദ്രമാണ്. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപെടുന്ന സ്ലെൻഡർ ലോറിസ് പോലുള്ള അപൂർവ ജീവികളും ഇവിടെ കാണപ്പെടുന്നുണ്ട്. ആറളം ശലഭ ഉദ്യാനമെന്ന പേര് മാറ്റം ജൈവ വൈവിധ്യ സംരക്ഷണത്തിലും പ്രത്യേക ഇനങ്ങളുടെ പരിപാലനത്തിലും കേരളം നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
- Home
- Latest News
- ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
Share the news :
Jan 12, 2026, 2:42 pm GMT+0000
payyolionline.in
താലികെട്ടാൻ അവനെത്തിയില്ല… ഇന്ന് വിവാഹം കഴിക്കാനിരിക്കെ വരൻ അപകടത്തിൽ മരിച്ചു
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2026: വനിതാ ഡ്രൈവർ-കം-കണ്ടക്ടർ ഒഴ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
